നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് അർച്ചന കവി. സ്വപ്‌നതുല്യമായൊരു അരങ്ങേറ്റമായിരുന്നു അര്‍ച്ചനയ്ക്ക് അന്ന് ലഭിച്ചത്. പിന്നീട് സിനിമയില്‍ നിന്നും അര്‍ച്ചന കവി ഇടവേളയെടുക്കുകയായിരുന്നു. എന്നാൽ
ഇപ്പോൾ ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരാനിരിക്കുകയാണ് താരം . ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചനയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ്. സിനിമയിലെത്തി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് അര്‍ച്ചനയുടെ പുതിയ സിനിമയും റിലീസിന് ഒരുങ്ങുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.ഇതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച കുറിപ്പ് വൈറലാകുന്നത്. വ്യക്തജീവിതത്തില്‍ വളരെ മോശമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് ഐഡന്റിറ്റി എന്ന സിനിമ തന്റെ ജീവിതത്തിലേക്ക് വരുന്നതെന്നും,തുടര്‍ന്ന് തന്റെ ജീവിതം വലിയ മാറ്റത്തിന് കാരണമായന്നുമാണ്
അര്‍ച്ചന തന്റെ കുറിപ്പിൽ പറയുന്നത്.
'എന്റെ മുഖം ആദ്യമായി ബിഗ് സ്‌ക്രീനില്‍ നിങ്ങൾ കണ്ടിട്ട് പത്ത് വര്‍ഷമായെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളിലൂടെ ഞാൻ കടന്ന് പോകുമ്പോഴാണ് ഐഡന്റിറ്റി വരുന്നത്. എനിക്കതോട് നീതിപുലര്‍ത്താന്‍ സാധിക്കുമോ എന്ന് പലപ്പോഴും സംശയമുണ്ടായിരുന്നു. ഞാന്‍ വിഷാദമെന്ന രോഗവുമായി പോരാടുകയായിരുന്നു. അപ്പോഴാണ് അഖില്‍ പോള്‍ ഒരു സംവിധായകനായി ജീവിതത്തിലേക്ക് കടന്നു വരുന്നതും പിന്നീട് സുഹൃത്താകുന്നതുമെല്ലാം.
'ഞാന്‍ കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും, ആ പ്രയാസകരമായ നാളുകളില്‍ എനിക്കൊപ്പം പ്രാര്‍ത്ഥിക്കുക വരെ ചെയ്തിട്ടുണ്ട് അദ്ദേഹം .ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ടൊരു അവസ്ഥയിലേക്ക് ഞാന്‍ എത്തിയിട്ടുണ്ട്. പക്ഷെ ഇപ്പോഴും സ്‌ക്രീനിനെ ഫേസ് ചെയ്യാന്‍ സാധിക്കുമോ എന്നെനിക്ക് സംശയമാണ്. ഡെലിവറി റൂമിന് പുറത്ത് ഭര്‍ത്താവ് നില്‍ക്കുന്നതു പോലെ ആശങ്കയോടെ ഞാന്‍ പുറത്ത് നിൽക്കും . ആളുകള്‍ എന്നേയും എന്റെ സിനിമയേയും ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോട് കൂടി എന്നും താരം പറഞ്ഞു .'നീലത്താമരയ്ക്ക് ശേഷം എന്റ അടുത്ത സിനിമ കാണാനായി അച്ഛനും അമ്മയും കേരളത്തിലേക്ക് വരിയാണ്. പുനര്‍ജന്മം പോലെയാണ് എനിക്കിത് തോന്നുന്നത്..'' എന്നു പറഞ്ഞാണ് അര്‍ച്ചന കവി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.