ഒരു മുഖകുരു വന്നാൽ പോലും മലയാള സിനിമയിൽ പ്രശ്നം ഉണ്ടാകാറില്ല. എന്നാൽ തെലുങ്കിൽ അങ്ങനെ അല്ല! അനുപമ

മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന നടിയാണ് അനുപമ പരമേശ്വരന്‍.  ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളിലാണ് താരം സജീവം. പ്രേമം എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധ നേടിയ അനുപമ പിന്നീട് തെലുങ്കിൽ എത്തിപ്പെടുകയായിരുന്നു .പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോഴുള്ള അനുഭവമാണ് ഇപ്പോൾ അനുപമ പങ്കുവച്ചിരിക്കുന്നത്. മലയാള സിനിമയില്‍ ശാലീനതയാണ് വേണ്ടതെങ്കില്‍ തെലുങ്കില്‍ അതല്ല വേണ്ടത് എന്നാണ് അനുപമ പറയുന്നത്.

പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ സുമ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. മലയാള സിനിമയില്‍, നിങ്ങള്‍ക്ക് മുഖക്കുരു ഉണ്ടെങ്കിലും മുടി ശരിയല്ലെങ്കിലും ഒരു പ്രശ്‌നവും ഉണ്ടാകാറില്ല.എന്നാല്‍ തെലുങ്കിൽ  എല്ലാം സിനിമാറ്റിക് കണ്ണിലൂടെയാണ് അവർ കാണുന്നത്. കേരളത്തിലെ സിനിമകളില്‍ യഥാർത്ഥ ജീവിതമാണ് നാം കാണുക. എന്നാല്‍ തെലുങ്കില്‍ അവര്‍ക്ക് ജീവിതത്തേക്കാള്‍ വലുതാണ് വേണ്ടത്. സ്വപ്നം കാണുന്നതിലും വലുതായിട്ടാണ് സിനിമയില്‍ അവർ കാണിക്കുന്നത്. പ്രേമത്തിന് ശേഷമുള്ള രണ്ടാമത്തെ സിനിമയായിരുന്നു തെലുങ്കിലെ ഈ റീമേക്ക്.

അതില്‍ അഭിനയിക്കുമ്പോള്‍ മലയാളമ ല്ലാതെ മറ്റൊരു ഭാഷയും അനുപമയ്ക്ക് സംസാരിക്കാന്‍ അറിയില്ലായിരുന്നു. ഒരു സുഹൃത്ത് തമിഴ് സിനിമ ‘അലൈ പായുതേ’ യിലെ പട്ടു കേള്‍പ്പിച്ചത് കൊണ്ട് മാത്രം തമിഴ് കുറച്ച് അറിയുമായിരുന്നു. അതിന് ശേഷം സിനിമാ സെറ്റുകളില്‍ നിന്നാണ് മറ്റു ഭാഷകള്‍ പഠിച്ചത് എന്നാണ് താരം പറയുന്നത്. അതേസമയം, മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ നിരവധി സിനിമകളാണ് അനുപമ ചെയ്തുകൊണ്ടിരിക്കുന്നത്..

Post a Comment

Previous Post Next Post