രണ്ടാമൂഴത്തെ കുറിച്ച് പിന്നീട് എംടി. സംസാരിച്ചിട്ടില്ല... മോഹലാൽ


ഓരോ മനുഷ്യനും ഒരർഥത്തിൽ ഏകാന്തനാണ് . ആൾക്കൂട്ടത്തിൽ തനിച്ചായവരുടെ കഥകൾ പറഞ്ഞ് അത്രയും ഏകാന്തനായി ജീവിച്ച ഒരാളാണ് എംടി.   ഐ.വി.ശശി സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് എന്റെ എംടിയുമായുള്ള ബന്ധം. അത്രയും സ്നേഹം മനസ്സിൽ സൂക്ഷിച്ചൊരാളാണ്  നമ്മളിൽ നിന്നും വിട്ട് പോയത്. ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, പഞ്ചാഗ്നി, ഉയരങ്ങളിൽ, സദയം, താഴ്‌വാരം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ എന്നെ ചുവടുറപ്പിക്കാൻ സാധിച്ച കഥാപാത്രങ്ങൾ പലതും സമ്മാനിച്ചത് എം ടിയാണ്. ഉയരങ്ങളിലെ രാജനായി അദ്ദേഹം നിർദേശിച്ചത് എന്റെ പേരായിരുന്നു. പുറമെ സൗമ്യമായി പെരുമാറുമ്പോഴും വില്ലനിസം  മനസ്സിൽ സൂക്ഷിക്കുന്ന ഒരാളാണ് അദ്ദേഹം .മനസ് ക്രൂരതയുടെ ചുടുചോരയിൽക്കുളിച്ച പ്രതിനായകനായിരിക്കുമ്പോഴും പ്രേക്ഷകപ്രീതി ഒരു കാന്തം പോലെ കഥാപാത്രത്തിലേക്ക് ഒട്ടി നിന്നാലേ അത്തരം സിനിമ വിജയിക്കുമായിരുന്നുള്ളൂ. ‘ആൾക്കൂട്ടത്തിൽ തനിയെ’യിലെ അനിൽ എന്നത് ഒരു ചെറിയ വേഷമാണ്.
 ജീവിതത്തിലെ സമ്പത്തും പദവിയുമല്ല വലിയ സൗഭാഗ്യങ്ങളെന്നു വിശ്വസിക്കുന്ന ഒരു സാധാരണക്കാരൻ . ആ ഫിലോസഫി എന്നെയും വ്യക്തിപരമായി ആകർഷിച്ചിരുന്നു .
 കഥകളി രംഗവേദിയിൽ കിരാതനായ ശത്രുവിനെ കൊല്ലുന്ന ‘രംഗ’ത്തിലെ നിഷ്കളങ്കനായ അപ്പുണ്ണിയുടെ ആത്മസംഘർഷങ്ങളും സദയത്തിലെ തൂക്കുകയർ കഴുത്തിലേക്ക് വീഴുമ്പോഴുള്ള അന്ത്യരംഗത്തിലെ മാനസികപിരിമുറുക്കങ്ങളുമെല്ലാം ഈ അക്ഷരങ്ങൾ തന്നതാണ്.എംടിയുടെ സിനിമയെ ഒരു ജോണറിൽ വേർതിരിച്ചുനിർത്താൻ പ്രയാസമാണ്. താഴ്‌വാരം ഒരു പ്രതികാര സിനിമ മാത്രമാണോ അല്ല ? അതിൽ പ്രണമുണ്ട് ?ഫാന്റസിയുമുണ്ട് ?.വെബ്സീരീസിനു വേണ്ടി എം ടിയുടെ ‘ഓളവും തീരത്തിലും’ വീണ്ടും അഭിനയിക്കാൻ എനിക്ക് സാധിച്ചു. രണ്ടുമൂഴം എന്ന നോവലിനെ
’ സിനിമയാകുന്നതിന്റെ ചില സാധ്യതകൾ എംടിസാർ എന്നോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം അത് നടന്നില്ല. അതിനെ കുറിച്ച് പിന്നീട് അദ്ദേഹം ഒന്നും സംസാരിച്ചിട്ടുമില്ലായിരുന്നു.
ഫൈറ്ററായിരുന്നു എംടി സാർ ജീവിതത്തിൽ . ജീവൻ തിരികെവിളിക്കാൻ ശ്രമിച്ചപ്പോഴെല്ലാം തിരിച്ചുവന്നയാൾ. ഒന്നും സംഭവികരുതേയെന്ന് നമ്മൾ ആത്മാർഥമായി ആഗ്രഹിക്കുന്ന ചില വ്യക്തികളുണ്ടല്ലോ അവരിൽ ഒരാളാണ് എം ടി . മഹാബലർ കരയാൻ പാടില്ല എന്നെഴുതിയ വിരലുകൾ ഇന്ന് നിശ്ചലമായി. നമ്മളാരും മഹാബലരല്ലല്ലോ  മനുഷ്യന്മാരല്ലേ.

Post a Comment

Previous Post Next Post